ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയയില്‍ മുന്‍നിരയില്‍ തന്നെയാണ് വോള്‍വോ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വോള്‍വോ ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. 2030-ഓടെ വോള്‍വോയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ പുറത്തിറങ്ങുവെന്ന്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലേക്ക് കയറിയ വോള്‍വോ 2022 പകുതിയോടെ ആദ്യ ഇലക്ട്രിക് മോഡല്‍ വിപണിയില്‍ എത്തിച്ചു. XC40 റീച്ചാര്‍ജ്. 

To advertise here,

കാഴ്ചയില്‍ ഇരട്ടകളെ പോലെ സമന്മാരാണ് XC40 റീച്ചാര്‍ജും C40 റീച്ചാര്‍ജും. എന്നാല്‍, ബോണ്‍ ഇലക്ട്രിക് വാഹനമായാണ് (ബി.ഇ.വി) C40 റീച്ചാര്‍ജ് എത്തിയിരിക്കുന്നതെന്നാണ് ഈ വാഹനത്തെ XC40 റീച്ചാര്‍ജില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതായത് ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പ് നിരത്തുകളില്‍ എത്തില്ലെന്ന് സാരം. പ്യുവർ ഇലക്ട്രിക് വാഹനമെന്നും വോള്‍വോ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നുണ്ട്.