ലാൻഡിങ് അതീവ ദുഷ്കരമായ ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള രാജകീയ യാത്രകളിൽ രാജാവിനൊപ്പം കോ-പൈലറ്റായും രാജ്ഞി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്വീഡിഷ് നിർമിത ഗ്രിപെൻ യുദ്ധവിമാനം തനിച്ച് പറത്തി അപൂർവ നേട്ടം സ്വന്തമാക്കി തായ്ലാൻഡ് രാജ്ഞി സുതിദ രാജ്യത്തിന്റെ ഔദ്യോഗിക വിമാനം സ്വന്തമായി പറത്തി വീണ്ടും വാർത്തയിലെ താരമായിരിക്കുകയാണ്. ജപ്പാനിലേക്കായിരുന്നു യാത്ര.
ഒക്ടോബർ 14-ന് ബാങ്കോക്കിലെ ഡോൺ മുവാങ് സൈനിക വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ജപ്പാനിലെ ഹൊക്കൈഡോയിലുള്ള ന്യൂ ചിറ്റോസ് വിമാനത്താവളത്തിലാണ് രാജ്ഞി വിജയകരമായി ലാൻഡ് ചെയ്തത്.
ഒക്ടോബർ 14 മുതൽ 22 വരെ നീളുന്ന ഒമ്പത് ദിവസത്തെ സന്ദർശനത്തിനായാണ് 48-കാരിയായ രാജ്ഞി ജപ്പാനിലെത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം സപ്പോറോയിലെ ഹോട്ടലിലേക്ക് രാജ്ഞി തന്നെ കാറോടിച്ചു പോയതായും റിപ്പോർട്ടുകളുണ്ട്. ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ യാത്ര. 2027 ഐഐഎച്ച്എഫ് ഐസ് ഹോക്കി വുമൺസ് ഏഷ്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡലുകളും ട്രോഫികളും രാജ്ഞി സമ്മാനിക്കും. സംഘടനയുടെ ആദ്യത്തെ വുമൺസ് ഗ്ലോബൽ അംബാസഡർ കൂടിയാണ് സുതിദ രാജ്ഞി.
ഒക്ടോബർ 8-ന് സൂരത് താനി പ്രവിശ്യയിലെ വിങ് 7 എയർഫോഴ്സ് ബേസിൽ വെച്ച് JAS 39ഇ ഗ്രിപെൻ(Gripen) ഫൈറ്റർ ജെറ്റിൽ രാജ്ഞി ഒറ്റയ്ക്ക് പറക്കൽ പൂർത്തിയാക്കിയത്. മഹാ വജിറാലോങ്കോൺ രാജാവിനെ സാക്ഷിയാക്കിയായിരുന്നു ഈ നേട്ടം. ലോകത്ത് ഒരു യുദ്ധവിമാനം തനിച്ച് പറത്തുന്ന ആദ്യത്തെ ഭരണാധികാരിയായ രാജ്ഞി എന്ന അപൂർവ്വ ബഹുമതിയും ഇതോടെ സുതിദ രാജ്ഞിക്ക് സ്വന്തമായി.
വിമാന പൈലറ്റ് രംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് സുതിദ രാജ്ഞി. 2019-ൽ രാജാവുമായുള്ള വിവാഹത്തിന് മുൻപ് തായ് എയർവേസിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്ന ഇവർ 2010-ലാണ് പൈലറ്റ് പരിശീലനം ആരംഭിച്ചത്. ഇതുവരെ 1,190 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയം രാജ്ഞിക്കുണ്ട്. ലാൻഡിങ് അതീവ ദുഷ്കരമായ ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള രാജകീയ യാത്രകളിൽ രാജാവിനൊപ്പം കോ-പൈലറ്റായും രാജ്ഞി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: Thailand's queen Suthida achieves a rare feat by flying a Gripen fighter jet solo, becoming the first monarch to do so.
Published: 16 Oct 2026, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented