‘സിനിമാ മേഖലയിൽ ആണ് ജോലി, പ്രതിച്ഛായ എന്നാൽ ഇമേജ് എന്നല്ലേ അർഥം. ഈ ഫീൽഡിൽ നിൽക്കുമ്പോൾ പ്രതിച്ഛായ ഒക്കെ വിഷയമാണ്. ഇനി ഈ സിനിമയിലേക്ക് വരികയാണെങ്കിൽ പ്രതിച്ഛായ സംസാരിക്കുന്നത് ഒരു വ്യക്തിയെക്കുറിച്ചാണോ അല്ലയോ എന്ന് സിനിമ കണ്ട് തന്നെ അറിയണം...’, പറയുകയാണ് നടൻ ഷറഫുദ്ധീൻ. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിച്ഛായ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷറഫുദ്ധീനൊപ്പം വിഷ്ണു അഗസ്ത്യ, വൈശാഖ് എന്നിവർ Talkies ൽ.

To advertise here,

‘ഒരു പൊളിറ്റിക്കൽ ഫാമിലി ഡ്രാമയാണ് പ്രതിച്ഛായ. നമുക്ക് പരിചയമുള്ള രാഷ്ട്രീയം സിനിമയുടെ ഭാഗമാണ്. അതോടൊപ്പം കുടുംബ കഥയും കൂടിയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയായത് കൊണ്ട് തന്നെ ഒരു രാഷ്ട്രീയ സിനിമ എന്ന രീതിയിൽ പ്രതിച്ഛായ ചർച്ച ചെയ്യപ്പെടും. ഇന്ന രാഷ്ട്രീയ ഭാഗത്ത് നിൽക്കുന്ന സിനിമയെന്ന് പറയാനാവില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് റിലീസ് തീരുമാനിച്ചതുമല്ല. പക്ഷേ പറഞ്ഞ് പോകേണ്ട ഒന്നാണ് ഇതിലെ കഥ’, ഷറഫുദ്ധീൻ പറയുന്നു.