നടനാവണമെന്ന് ആഗ്രഹമുണ്ട്, എന്നാൽ പുറത്ത് പറയാനുള്ള ശാരീരികമായ യോഗ്യതയില്ല അങ്ങനെ ആശിച്ച് മോഹിച്ച് ജീവിച്ച കുട്ടി തന്റെ മുഖമുള്ള പോസ്റ്റർ ചുവരിൽ കാണുന്നിടത്താണ് ഇന്ദ്രധനുസെന്ന എന്റെ ആത്മകഥ അവസാനിക്കുന്നത്.. പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ്. എന്തുകൊണ്ട് നടനായ ശേഷമുള്ള ജീവിതം ആത്മകഥയിലില്ല എന്ന ചോദ്യത്തിന് ഇന്ദ്രൻസിന്റെ മറുപടി ഇങ്ങനെ, ‘അതിന് ശേഷം വിശപ്പില്ല, പിന്നെ അതിൽ കലയില്ലല്ലോ’.

To advertise here,

തന്റെ ഏറ്റവും പുതിയ ചിത്രമായ ദ തേർഡ് മർഡറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് സുരേന്ദ്രനിൽ നിന്ന് ഇന്ദ്രൻസിലേക്കുള്ള ദൂരം അദ്ദേഹം ഓർത്തെടുത്തത്. സിനിമയുടെ വിശേഷങ്ങളുമായി ഇന്ദ്രൻസിനൊപ്പം സംവിധായകൻ സുനിൽ ഇബ്രാഹിം, ഫറ ശിബ്ല എന്നിവർ Talkies ൽ