കൊല്ലം അഞ്ചൽ അലയമൺ സ്വദേശിനി ജഫീന മക്കളെപ്പോലെ സ്നേഹത്തോടെ വളർത്തിയ ഒരമ്മനായയുടെ ഏഴ് കുഞ്ഞുങ്ങൾ ഇനി കേരള പോലീസിന്റെ കെ-9 സ്ക്വാഡിൽ. വളർത്തുനായ ഇപ്പാച്ചിക്ക് കൂട്ടായി മറ്റൊരു നായയെ കൊണ്ടുവന്നതോടെയാണ് ഈ കഥയുടെ തുടക്കം. ആദ്യം ആറു കുഞ്ഞുങ്ങളുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പ്രസവിച്ചത് 12 നായ്ക്കുട്ടികളെയാണ്. ഇതിൽ ഒരെണ്ണം അപകടത്തിൽ മരിച്ചു. അവശേഷിച്ച കുഞ്ഞുങ്ങളിൽ ഏഴെണ്ണത്തെയാണ് പോലീസ് ഡോഗ് സ്ക്വാഡിന് കൈമാറിയത്.

To advertise here,

നായ്ക്കുട്ടികളെ വിൽക്കാൻ താൽപര്യമില്ലെന്നും അവയെ നന്നായി പരിപാലിക്കുകയും അവയ്ക്കുവേണ്ടി സമയം ചെലവഴിക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ളവർക്കു മാത്രമേ നൽകൂവെന്നും ജഫീന പറയുന്നു. സ്വന്തം മക്കളെപ്പോലെയാണ് നായ്ക്കളെ കാണുന്നതെന്നും അവ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ജഫീന വ്യക്തമാക്കുന്നു. തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം നേടുന്ന നായ്ക്കുട്ടികൾ വിവിധ പോലീസ് യൂണിറ്റുകളിൽ സേവനത്തിനൊരുങ്ങുകയാണ്.