സംസ്ഥാന വനിതാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇപ്രാവശ്യം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഒരു ട്രാൻസ് വനിതയാണ്. മുക്കം സ്വദേശി അനാമിക. ട്രാൻസ് ജെൻഡർ വ്യക്തിയായതിനാൽ ജില്ലാതല മത്സരത്തിൽ വനിതകൾക്കൊപ്പം പങ്കെടുക്കാൻ അനുമതി തേടി കോടതിയെ സമീപിച്ച അനാമികയ്ക്ക് ഹൈക്കോടതിയാണ് മത്സരാനുമതി നൽകിയത്. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ വനിതാ കായിക മത്സരത്തിൽ സ്വർണ്ണ മെഡൽ നേടുക എന്ന അഭിമാന നേട്ടവും അനാമിക സ്വന്തമാക്കി.

To advertise here,

സംസ്ഥാന മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുന്ന അനാമികയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്; ദേശീയ തലത്തിൽ ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് മത്സരിക്കാൻ അവസരങ്ങൾ ഉണ്ടാവണം, അതിന് രാജ്യത്തിന് കായിക മേഖലയിൽ ഒരു ട്രാൻസ്ജെൻഡർ പോളിസി ഉണ്ടാവണം. കായികരംഗത്ത് കഴിവ് തെളിയിക്കാൻ പ്രാപ്തരായ നിരവധി വ്യക്തികൾ സമൂഹത്തിൽ ഉണ്ട്. അവർക്ക് അവസരങ്ങൾ ഒരുങ്ങാൻ സർക്കാരിൻ്റെ ഇടപെടൽ കൂടിയേ തീരൂ എന്നും അനാമിക പറയുന്നു.