ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോൽപ്പിച്ച് അസ്മിത സ്വർണം നേടി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കി.
ഇരുതാരങ്ങളും നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ ഗോൾഡൻ സ്‌കോർ പിരീഡിൽ എതിരാളിയെ വീഴ്ത്തിയാണ് 23-കാരി സ്വർണം കഴുത്തിലണിഞ്ഞത്. നേരത്തെ സ്‌കോട്ട്‌ലൻഡിന്റെ ഈവ എവിങ്, സമ്മർ ഷാ എന്നിവരെ തോൽപ്പിച്ചാണ് അസ്മിത ഫൈനലിലെത്തിയത്.
ഇതിന് പിന്നാലെ നടന്ന പുരുഷൻമാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജോഷ്വാ കാറ്റ്‌സിനെ തോൽപ്പിച്ച് ഹർഷ് സിങ്ങാണ് സ്വർണം നേടിയത്.
ഗെയിംസിൽ ഇന്ത്യയുടെ ജൂഡോ താരം യാമിനി മൗര്യ വെള്ളി മെഡൽ നേടി. വനിതകളുടെ 57 കിലോഗ്രാം വിഭാഗം ഫൈനലിലാണ് 28-കാരിയായ യാമിനി ഈ നേട്ടം കൈവരിച്ചത്. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ അസെലിയ ടോപ്രാക്കിനോട് പൊരുതിയാണ് യാമിനി വെള്ളി മെഡൽ സ്വന്തമാക്കിയത്.
Content Highlights: Asmita Dey becomes the first Indian athlete to win a gold medal in Commonwealth Judo., Asmita secured the 48kg title after a golden score victory against Heidi Kwach., Harsh Singh clinched the gold medal in the men's 60kg category., The tournament is currently being held in Glasgow.
Published: 31 Jul 2026, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented