ഒരു രൂപപോലും വിലയില്ലാത്ത സേഫ്റ്റി പിന്നിലൂടെ ഒരു കുടുംബത്തിന് തണലൊരുക്കിയിരിക്കുകയാണ് കോട്ടയം വടവാതൂര്‍ സ്വദേശി അമല്‍. ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലവിധ ചലഞ്ചുകളുണ്ടെങ്കിലും മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്തതാണ് സേഫ്റ്റി പിന്‍ ചലഞ്ച്. ഒരു സേഫ്റ്റി പിന്‍ ഒരാള്‍ക്ക് കൊടുത്തതിന് ശേഷം പകരം മറ്റൊരു സാധനം തിരികെ വാങ്ങും. പിന്നെ അത് മറ്റൊരാള്‍ക്ക് കൊടുക്കും. അങ്ങനെ ഒരു സേഫ്റ്റി പിന്നുമായി ഒരു 27 വയസുകാരന്‍ തുടങ്ങിയ യാത്ര ഇന്ന് എത്തി നില്‍ക്കുന്നത് കൊല്ലം കുണ്ടറ സ്വദേശിനി സിന്ധുവിന്റെ പുതിയ വീടിന് മുന്നിലാണ്. ആ സേഫ്റ്റിപിന്‍ കൊടുത്ത് വാങ്ങിയതാണ് സിന്ധുവിന് സമ്മാനിച്ച ഈ പുതിയ വീട്.

To advertise here,

കയില്‍ മക്‌ഡൊണാള്‍ഡ് എന്ന വിദേശ യൂട്യൂബറുടെ പേപ്പര്‍ ക്ലിപ്പ് ചലഞ്ച് കണ്ട് വെറുതേ ഒരു കൗതുകത്തിന് തുടങ്ങിയതാണ് അമലിന്റെ സേഫ്റ്റി പിന്‍ ചലഞ്ച്. പിന്നീട് പലവിധ സാധനങ്ങള്‍ ട്രേഡിങ്ങിലൂടെ കൈയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് കൊല്ലം കുണ്ടറ സ്വദേശിനി സിന്ധുവും കുടുംബവും ടാര്‍പോളിന്‍ കൊണ്ട് മറച്ച വീട്ടില്‍ കഴിയുന്ന ദയനീയ കാഴ്ച അമല്‍ കണ്ടത്. അങ്ങനെ സേഫ്റ്റിപിന്‍ ചലഞ്ച് കൊണ്ട് സിന്ധുവിന് കൂടൊരുക്കുകയായിരുന്നു അമല്‍.