
ചിന്മയി ശ്രീപദ.|Photo: Chinmayi Sripada/Instagram
പ്രായമായ പുരുഷന്മാരിൽനിന്ന് ലൈംഗികാതിക്രമമുണ്ടാവാതിരിക്കാൻ തന്റെ സുഹൃത്ത് സേഫ്റ്റി പിൻ കൈയിൽ കരുതാറുണ്ടായിരുന്നുവെന്ന് ഗായിക ചിന്മയി ശ്രീപദ. 17-ാം വയസ്സിൽ സഹപാഠിയായ യുവാവിന്റെ തുറന്നുപറച്ചിൽ കേട്ടപ്പോഴാണ് പുരുഷന്മാർക്കും ഇത്തരം അനുഭവമുണ്ടാകുന്നതെന്ന് താൻ തിരിച്ചറിഞ്ഞതെന്നും ഗായിക പറഞ്ഞു. എക്‌സ് കുറിപ്പിലാണ് അവർ തുറന്നുപറച്ചിൽ നടത്തിയത്.
'ബസ് യാത്രയ്ക്കിടെ വൃത്തികെട്ട, പ്രായമായ അമ്മാവന്മാരിൽനിന്ന് ലൈംഗികാതിക്രമം നേരിടാതിരിക്കാൻ സേഫ്റ്റി പിൻ കൊണ്ടുനടക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ ചെറുപ്പക്കാരൻ ജർമൻ ക്ലാസിൽവെച്ച് പറഞ്ഞറിഞ്ഞപ്പോൾ എനിക്ക് 17 വയസ്സായിരുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ, പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു, 20 വർഷം മുമ്പാണത്',- എന്നായിരുന്നു ചിന്മയിയുടെ കുറിപ്പ്.
കോഴിക്കോട്ട് സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിന്മയിയുടെ കുറിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് എക്‌സ് പോസ്റ്റുകൾ ഗായിക റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദീപക്കിന്റെ ആത്മഹത്യയിൽ വടകര മുട്ടുങ്ങൽ സ്വദേശി ഷിംജിതാ മുസ്തഫ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
Content Highlights: Singer Chinmayi Sripada reveals how a male friend carried a safety pin to ward off elderly molesters, highlighting that men too are victims of sexual harassment
Published: 22 Jan 2026, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented