ഒരു ദിവസം 15 സിഗരറ്റ് വലിയ്ക്കുന്നതിന് തുല്യം; ഏകാന്തത ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ
കടുത്ത ഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങള്‍? എങ്കിലത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നമെന്ന് പറയുകയാണ് അമേരിക്കന്‍ സൈക്കോളിജിസ്റ്റായ എയ്മി സള്ളിവന്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒരു ദിവസം 15 സിഗരറ്റ് വലിയ്ക്കുന്നതിന് തുല്യമാണെന്നും അവര്‍ പറയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളും മൊബൈലുമൊക്കെയുണ്ടെങ്കിലും പലരും കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. ഏകാന്തരായ ആളുകള്‍ക്ക് ഹൃദ്രോഗം, പക്ഷാഘാതം, ഉത്കണ്ഠ, വിഷാദം, ഡിമെന്‍ഷ്യ എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്.
ഏകാന്തതയുള്ളവരില് സ്ട്രൈസ് ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഏകാന്തതയെന്നാല്‍ ശാരീരികമായി ഒറ്റയ്ക്കായിരിക്കുകയെന്നതല്ല, മറിച്ച് ഒറ്റപ്പെട്ടതായി ഒരാള്‍ക്ക് അനുഭവപ്പെടുക എന്ന അവസ്ഥയാണ്. ഇതൊരു മാനസികാവസ്ഥയാണ്. സാമൂഹികമായ ഒറ്റപ്പെടല്‍ പോലെയല്ല ഏകാന്തതയെന്ന് ഡോ. എയ്മി വ്യക്തമാക്കുന്നുണ്ട്. ഇത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ നിലവാരത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
സാമൂഹികമായി ഒറ്റപ്പെട്ടിരിക്കുന്ന, അധികം സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടണമെന്നില്ല. പക്ഷേ ചുറ്റും ധാരാളം ആളുകളുണ്ടാകുമ്പോഴും വ്യക്തികള്‍ക്ക് ഏകാന്തത അനുഭവപ്പെടാം. വല്ലപ്പോഴുമൊക്കെ ഏകാന്തത തോന്നുന്നത് സാധാരണമാണ്, പക്ഷേ നീണ്ടകാലയളവില്‍ ഏകാന്തത അനുഭവപ്പെടുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹാരം കാണേണ്ടതുണ്ട്.
മറ്റുള്ളവരുമായി തുറന്നു സംസാരിക്കാനും സന്നദ്ധപ്രവര്ത്തനങ്ങളിലോ കായികപരിപാടികളിലോ ഏര്‍പ്പെടാനോ ശ്രമിക്കുന്നത് ഗുണം ചെയ്യും. സുഹൃത്തുക്കളെ നേരില്‍ കണ്ട് സംസാരിക്കുന്നതും നല്ലതാണ്.
Inshort: Loneliness is linked to serious health issues like heart disease & depression. Learn how to combat loneliness and improve your well-being.
Content Highlights: Loneliness: Health Risks & Solutions
Published: 05 Mar 2025, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented