ജോലിത്തിരക്ക് മടുത്തോ? എങ്കിൽ ‘ഒന്നും ചെയ്യാതിരിക്കൂ’, യുവാക്കൾക്ക് ഇതാ ഒരു റിട്ടയർമെൻ്റ് ഹോം
25-ാം വയസ്സിൽ ഒരു റിട്ടയർമെന്റ് ലൈഫ് വേണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ. എങ്കിൽ മലേഷ്യയിലേക്ക് വിട്ടോളൂ. ജോലിയും പഠനവും കാരണം മടുത്ത യുവതലമുറയ്ക്കായി മലേഷ്യയിൽ ഒരു യൂത്ത് റിട്ടയർമെന്റ് ഹോം തുറന്നിരിക്കുകയാണ്. വാർധക്യകാലത്ത് മാത്രമല്ല, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന യുവാക്കൾക്കും പരിചരണവും വിശ്രമവും ആവശ്യമാണ് എന്ന ചിന്തയിൽ നിന്നാണ് ഈ സംരംഭം ഉണ്ടായത്.
പക്ഷേ അൽപം ചെലവുള്ള കാര്യമാണിത്. ഒരു മാസത്തെ താമസത്തിന് ഏകദേശം 46,000 ഇന്ത്യൻ രൂപ ആണ് ചിലവ്. ഇതിൽ താമസവും മൂന്ന് നേരത്തെ ഭക്ഷണവും ഉൾപ്പെടുന്നു. മലേഷ്യയിലെ ഗോപെങ്ങിൽ എട്ട് ഏക്കറിലായി പരന്നു കിടക്കുന്ന ഈ കേന്ദ്രത്തിൽ വരണമെങ്കിൽ ഒരേയൊരു നിബന്ധനയേയുള്ളൂ: 'ഒന്നും ചെയ്യാൻ പാടില്ല'.
ഇവിടെ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം? എത്ര നേരം വേണമെങ്കിലും ഉറങ്ങാം, വെറുതെ പകൽ സ്വപ്നം കാണാം, അല്ലെങ്കിൽ പ്രകൃതിഭംഗി ആസ്വദിച്ച് വെറുതെ ഇരിക്കാം. മൂന്ന് നേരവും നല്ല ഭക്ഷണം കഴിക്കാം.താല്പര്യമുണ്ടെങ്കിൽ മാത്രം പച്ചക്കറി കൃഷിയിൽ ഏർപ്പെടാം. ചൈനയിലെ പ്രശസ്തമായ 'ടാങ് പിങ്' അഥവാ 'ലൈയിംഗ് ഫ്‌ലാറ്റ്' എന്ന ആശയമാണ് ഇതിന് പിന്നിൽ. കരിയറിനും സാമ്പത്തിക വിജയത്തിനും പിന്നാലെയുള്ള ഓട്ടം നിർത്തി, സാവധാനം ജീവിക്കുക എന്നതാണ് ഇതിന്റെ അർത്ഥം.
ഈ ആശയം ഇതിനോടകം തന്നെ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ആദ്യ മാസം തന്നെ ഇവിടുത്തെ സീറ്റുകളെല്ലാം ഫുൾ ബുക്കിംഗ് ആണ്. ഒരു കൂട്ടർ ഇത് യുവാക്കളുടെ മാനസികാരോഗ്യത്തിന് അനിവാര്യമാണെന്ന് പറയുമ്പോൾ, ഇത് ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നാണ് മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം. ഇന്ത്യയിലും ഇങ്ങനെ ഒരു ആശയം വേണോ. എന്താണ് നിങ്ങളുടെ അഭിപ്രായം.
Content Highlights: Malaysia’s youth retirement home offers stressed young adults a radical escape from hustle culture through rest, simplicity, and doing nothing.
Published: 17 Jan 2026, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented