സന്തോഷാശ്രുക്കൾ നമുക്ക് മാത്രമല്ല, നായ്ക്കൾക്കും വരും. ചെറിയ ഇടവേളയ്ക്കുശേഷം യജമാനനെ വീണ്ടും കാണ്ടുമുട്ടുമ്പോൾ പട്ടികൾ സന്തോഷം കൊണ്ട് കരയാറുണ്ടെന്നാണ് ജപ്പാനിലെ അസബു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലെ കണ്ടെത്തൽ.

To advertise here,

22 നായ്ക്കളിലാണ് പഠനം നടത്തിയത്. പട്ടികൾ യജമാനന്റെ അടുത്ത് മടങ്ങി എത്തിയപ്പോഴും പരിചയമുള്ള മറ്റുള്ളവരുടെ അടുത്തെത്തിയപ്പോഴുമുള്ള പ്രതികരണം തീർത്തും വ്യത്യസ്തമായിരുന്നു.

കണ്ണീർ വരുന്നുണ്ടോ എന്ന് തിരിച്ചറിയാനായി നായ്ക്കളുടെ കണ്ണിനു താഴെ പേപ്പർ സ്ട്രിപ്പുകൾ വച്ചായിരുന്നു പരീക്ഷണം. സാധാരണ ഗതിയിൽ യജമാനരുമായി ഇടപഴകുന്നതുപോലെ ആയിരുന്നില്ല മണിക്കൂറുകൾക്കുശേഷം അവരെ കാണുമ്പോൾ പട്ടികളുടെ പ്രതികരണം.