കണ്ടെത്താൻ ഏറെ പ്രയാസവും എന്നാൽ നേരത്തെ കണ്ടെത്തിക്കഴിഞ്ഞാൽ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്താൻ സാധിക്കുന്നതുമായ രോഗമാണ് കാൻസർ. പലപ്പോഴും നേരത്തെ രോഗം തിരിച്ചറിയാൻ സാധിക്കാത്തതാണ് കാൻസർ നിവാരണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്താൻ കേരള പോലീസ് അക്കാദമി മുന്നോട്ട് വച്ച പദ്ധതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദേശ രാജ്യങ്ങളിൽ പലതിലും നിലവിലുള്ള നായ്ക്കളെ ഉപയോഗിച്ച് കാൻസർ കണ്ടെത്താനുള്ള പദ്ധതിയുടെ നടപടിക്രമങ്ങൾ പോലീസ് അക്കാദമിയിൽ നടന്നു വരികയാണ്.

To advertise here,