തലശ്ശേരി: പ്രശസ്ത വ്‌ളോഗർ ഖാലിദ് അൽ അമരി തലശ്ശേരി മാളിയേക്കൽ തറവാട്ടിലെത്തി ദം ബിരിയാണിയുടെ രുചിയറിഞ്ഞു. കേരളത്തിലെത്തിയ അമരി മാളിയേക്കൽ തറവാട്ടുകാരുടെ ക്ഷണപ്രകാരമാണ് തറവാട്ടിലെത്തിയത്.
വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് അദ്ദേഹമെത്തിയത്. പാട്ടുപാടി ബൊക്കയും മാലയും നൽകി നഗരസഭ മുൻ ചെയർപേഴ്‌സൺ ആമിനമാളിയേക്കലിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
കുടുംബാംഗങ്ങൾക്കായി ഉണ്ടാക്കിയ ബിരിയാണിക്ക് പുറമെ അമരിക്ക് ചിത്രീകരിക്കാൻ പ്രത്യേകം ബിരിയാണിയുണ്ടാക്കി.ബിരിയാണിയിലെ പാചക ചേരുവകൾ അമരിക്ക് പറഞ്ഞു കൊടുത്തു. പാചകം ചെയ്ത ബിരിയാണി ചെമ്പ് തുറക്കുന്നത് മുതൽ ചിത്രീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പമൊന്നിച്ച് പാട്ടും പാടി ഭക്ഷണം കഴിച്ചു. ബിരിയാണിയ്‌ക്കൊപ്പം അലസ, തിരുളറൊട്ടി, കോഴിനിറച്ചത്, പെട്ടിപ്പത്തിരി,ചിക്കൻ ഫ്രൈ,കൈവീശൽ,മുട്ടമാല എന്നിവയുമുണ്ടായിരുന്നു.ഇവയൊക്കെ അമരിക്കിഷ്ടമായി.കുടുംബത്തോടൊപ്പം ഇനിയും വരുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
അമരിയുടെ വരവറിഞ്ഞ് കുടുംബാംഗങ്ങൾ തറവാട്ടു വീട്ടിൽ ഒത്തുകൂടിയിരുന്നു. നാട്ടിലെ വ്‌ളോഗർമാരിൽ ചിലരും അമരിയെത്തുന്ന വിവരമറിഞ്ഞ് മാളിയേക്കലെത്തി. മാളിയേക്കൽ മറിയുമ്മയുടെ പേരക്കുട്ടി ദുബായിൽ ജോലി ചെയ്യുന്ന സുബിൻ മഷൂദിന്റെ ക്ഷണപ്രകാരമാണ് അമരി മാളിയേക്കൽ വന്നത്.അടുത്തിടെ അന്തരിച്ച മറിയുമ്മയുടെ വീടും സന്ദർശിച്ചു.
Content Highlights: Vlogger khalid al ameri at kerala
Published: 15 Sept 2022, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented