കണ്ണൂരിന്റെ അക്രമ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും മറക്കാത്തെ ഏടായിരുന്നു എം.എസ്.എഫുകാരനായ അരിയിൽ ഷുക്കൂറിന്റെ വധം. ഒരു 24 കാരനെ തടങ്കലാക്കി വളഞ്ഞിട്ട് വിചാരണ ചെയ്ത് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സി.പി.എമ്മിന്റെ ആ രാഷ്ട്രീയ വിധിനടപ്പാക്കൽ കേരളത്തിന്റെ മനസാക്ഷിയെ തന്നെയാണ് ഞെട്ടിച്ചു കളഞ്ഞത്. 2012 ഫെബ്രുവരി 20 നാണ് അരിയിൽ ഷുക്കൂർ എന്ന എം.എസ്.എഫ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. കണ്ണപുരം കീഴറ വള്ളുവൻ കടവിനടത്ത് ചുള്ളിയോട്ടുവയലിലെ പുല്ലുകൾക്കിടയിൽ ഗുരുതരമായി വെട്ടേറ്റ വീണ നിലയിലാണ് ഷുക്കൂറിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ്‌ ആശുപത്രിയിൽ കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു.

To advertise here,