'അഭിരാം ആർക്കോ വേണ്ടി ബലിയാടായതാണ്; ഞങ്ങളുടെ മകന് നീതി കിട്ടണം, ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി വരുത്തരുത്; '
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രണയത്തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതികൾ യഥാർഥത്തിൽ ലക്ഷ്യമിട്ടത് അഭിരാമിനെയായിരുന്നില്ല. അഭിരാമിന്റെ സുഹൃത്തായ മറ്റൊരു പതിനേഴുകാരനെയായിരുന്നു.
പെൺകുട്ടിയുടെ ഫോണിൽനിന്ന് ചാറ്റ് ചെയ്ത് സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി അഭിരാമിനെ വിളിച്ചുവരുത്തി സുഹൃത്തിനെ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ സുഹൃത്ത് എത്തിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് അഭിരാമിനെ മർദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിലാക്കി കായലിൽ തള്ളാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് മൊഴി. എന്നാൽ മഴ പെയ്തതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന് പിന്നിലെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ.
Content Highlights: Abhiram, 17, was murdered in Sreekaryam Pangappara over a love dispute. The primary target was actually Abhiram's friend, not Abhiram himself. Accused planned to dump the body in a backwater in a sack, but heavy rain forced them to abandon the plan. Police have uncovered shocking details about the daylight murder.
Published: 05 Nov 2026, 03:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented