അ‌മേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി ഡെമോക്രാറ്റുകൾ കോൺഗ്രസിൽ സമ്പൂർണ്ണ ആധിപത്യം നേടി.

To advertise here,

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടു വർഷത്തിനു ശേഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ഭരണത്തിന്റെ വിലയിരുത്തലായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിനും പാർട്ടിയ്ക്കും കനത്ത തിരിച്ചടിയാണ് അ‌മേരിക്കൻ വോട്ടർമാർ നൽകിയിരിക്കുന്നത്.

എന്താണ് ട്രംപിന്റെ കനത്ത പരാജയത്തിന് കാരണം? ട്രംപിന്റെ ഭാവിയെന്ത്? ഫലം ഇന്ത്യയെ എങ്ങനെയാകും ബാധിക്കുക? ഐക്യരാഷ്ട്രസഭയുടെ മുൻ വക്താവ് ഇ.ഡി.മാത്യു വിലയിരുത്തുന്നു.