രണ്ടര വയസുകാരന്‍ കുഞ്ഞാപ്പിയെന്ന മുഹമ്മദിനിത് ജീവിതത്തിലേക്കുളള രണ്ടാം വരവാണ്. 35 അടി താഴ്ച്ചയുള്ള കിണറിൽ നിന്ന് അവൻ ജീവിതത്തിലേക്ക് കയറി വന്നത് വല്ല്യേട്ടൻ ഫർഹാന്റെ കൈപിടിച്ചും. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞാപ്പി അബദ്ധത്തിൽ വീഴുന്നത്. മറ്റ് സഹോദരങ്ങളുടെ കരച്ചിൽ കേട്ടെത്തി രണ്ടാമതൊന്ന് ആലോചിക്കാതെ, പാറ നിറഞ്ഞ കിണറ്റിലേക്ക് എടുത്ത് ചാടുമ്പോൾ കുഞ്ഞാപ്പിയെ മരിക്കാൻ വിടില്ലെന്ന ചിന്ത മാത്രമേ പത്താംക്ലാസുകാരൻ ഫർഹാന്റെ മനസിലുണ്ടായിരുന്നുള്ളൂ.

To advertise here,