200ലധികം വർഷം പഴക്കമുള്ള കടുംചുവപ്പ് നിറത്തിൽ തലയുയർത്തി നിന്നിരുന്ന ഫോർട്ട് കൊച്ചിയുടെ കോഡർ ഹൗസ്. കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തിൽ ഈ പൈതൃക കെട്ടിടം കത്തിനശിച്ചപ്പോൾ അവശേഷിക്കുന്നത് ഫോർട്ട്കൊച്ചിക്കാരുടെ ഓർമകൾ മാത്രമാണ്. 1905-ൽ കൊച്ചിയിലെ പ്രമുഖ ജൂത വ്യവസായിയായിരുന്ന സാമുവൽ എസ്. കോഡർ ഈ കെട്ടിടം വാങ്ങി നവീകരിച്ചു. ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ ചുവന്ന ഇഷ്ടികകൾ കൊണ്ട് നിർമിച്ച മൂന്നുനില കെട്ടിടമാണിത്. ബെൽജിയം ഗ്ലാസുകൾ, തടികൊണ്ടുള്ള മനോഹരമായ മേൽക്കൂരയും തറയും കൊത്തിയൊരുക്കിയ ഫർണിച്ചറുകളുമെല്ലാം ഇതിന്റെ പ്രത്യേകതകളായിരുന്നു. 1800-കളിൽ നിർമിച്ച ഒരു പോർച്ചുഗീസ് മാളികയായിരുന്നു ഇത്. ഇന്ന് ചരിത്രത്തിന്റെ ശേഷിപ്പായ ഈ കെട്ടിടം തീപ്പിടുത്തത്തിൽ കത്തി നശിച്ചിരിക്കുകയാണ്.

To advertise here,