കാസർകോട്: ഏരിയാലിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു. ബ്ലാക്കോട് സ്വദേശി ഇഖ്ബാൽ- നുസൈബ ദമ്പതിമാരുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

To advertise here,

കളിക്കുന്നതിനിടെ കാൽവഴുതിയാണ് കുട്ടി കിണറ്റിൽവീണത്. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.