ഇടുക്കിയിലെ ചിന്നക്കനാലിൽ കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് പ്രധാന കാരണം ആനകളുടെ പരമ്പരാഗത സഞ്ചാരപാതകളിൽ ഉയർന്ന കയ്യേറ്റങ്ങളും തടസ്സങ്ങളുമാണ്. അടുത്തിടെ പന്തടിക്കളം ഉന്നതിയിൽ വിജയൻ എന്ന വ്യക്തി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, വനഭൂമിയിലെയും വൃഷ്ടിപ്രദേശങ്ങളിലെയും അനധികൃത കയ്യേറ്റങ്ങളും ശക്തിയേറിയ വേലികളും നീക്കം ചെയ്തതോടെ, കാട്ടാനകൾ തങ്ങളുടെ പഴയ പാതകളിലൂടെ സ്വാഭാവിക വനമേഖലയിലേക്ക് മടങ്ങിപ്പോകുന്ന ആശ്വാസകരമായ കാഴ്ചയ്ക്കാണ് ചിന്നക്കനാൽ സാക്ഷ്യം വഹിക്കുന്നത്.

To advertise here,