വർഷങ്ങളോളം നീണ്ട നാട്ടുകാരുടെപ്രതിഷേധത്തിനും സമരത്തിനുമൊടുവിലാണ് ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് ടെട്രാപോഡുകൾ സ്ഥാപിച്ചത്.  2021ൽ ചെല്ലാനത്ത് ആരംഭിച്ച കടൽ ഭിത്തിയുടെ നിർമ്മാണം പുത്തൻതോട് വന്ന് ഭാഗികമായി നിലച്ചതും തെക്കുഭാഗത്ത് നിന്ന് പുലിമുട്ടുകളുടെ നിർമ്മാണം ആരംഭിച്ചതും ആണ് പുത്തൻ തോടിന് വടക്കോട്ടുള്ള പ്രദേശങ്ങളുടെ സ്ഥിതി കൂടുതൽ വഷളാക്കിയത്. ഇതോടെ കണ്ണമാലി, ചെറിയകടവ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

To advertise here,

ഭക്ഷണം പാകം ചെയ്യുന്നതിനോ കഴിക്കുന്നതിനോ കഴിയാത്ത സാഹചര്യം. കിടക്കാനോ ഇരിക്കാത്ത നിലയിൽ വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. മഴ ശക്തമായതോടുകൂടി ഉപജീവനം നടത്താൻ കഴിയാത്ത ദുരിതം. തീരത്തെ ജനങ്ങൾ ദുരിതക്കയത്തിൽ കഴിയുമ്പോൾ സർക്കാരും അധികാരികളും കടലിന്റെ മക്കളുടെ ദുരിത ജീവിതം കണ്ണുതുറന്നു തന്നെ കാണണം.