കേരളത്തിലെ കൊച്ചി അടക്കം ലോകത്തിലെ തീരദേശ നഗരങ്ങളിലെ ഏറിയ പങ്കും 2050-ഓട് കൂടി കടലെടുക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ഓരോ വര്‍ഷവും കടലെടുക്കുന്ന തീരത്തിന്റെ കണക്കെടുത്താല്‍ സംഗതി സത്യമാണെന്ന് പറയുകയാണ് കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സിന്റെ മുന്‍ ഡയറക്ടറും ആര്‍ട്ടിക്-അന്റാര്‍ട്ടിക് ഇന്ത്യന്‍ പര്യവേക്ഷണ സംഘാംഗവുമായിരുന്ന ഡോ. മുഹമ്മദ് ഹത്ത അബ്ദുള്ള.

To advertise here,

കേരളത്തിന്റെ കടലും കാലാവസ്ഥയും ഒരുപാട് മാറിപ്പോയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഇതിനോടകം തന്നെ തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറിക്കഴിഞ്ഞു. തീരമേഖല കടലെടുത്തുതുടങ്ങിയിരിക്കുന്നുവെന്നും ഡോ. മുഹമ്മദ് ഹത്ത പറയുന്നു.