To advertise here,

നിര്‍മിതബുദ്ധിയുടെ വരവ് തൊഴില്‍ ഇല്ലാതാക്കുകയല്ല, പകരം തൊഴിലുകള്‍ക്ക് മാറ്റം സംഭവിക്കുകയാണ് ചെയ്യുന്നതെന്ന് പ്രഫ.അച്യുത് ശങ്കര്‍. ചില തൊഴിലുകള്‍ ഇല്ലാതാകുമ്പോള്‍ വേറെ തൊഴിലുകള്‍ ഉണ്ടാക്കപ്പെടും. പക്ഷേ, അത്തരം തൊഴിലിനാവശ്യമായ നൈപുണ്യ വികസനം നേടിയിട്ടില്ലാത്തവര്‍ക്ക് തൊഴില്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ഇന്ന് മധ്യവയസ്സിലെത്തിയ ആളുകളോട് ഡോക്ടര്‍മാര്‍ ശാരീരിക വ്യായാമമാണ് ഉപദേശിക്കുന്നതെങ്കില്‍  മാനസിക വ്യായാമത്തിന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.

‘ഐ.ടി. മേഖലയ്ക്കായി പ്രത്യേക തൊഴില്‍ നിയമം വേണം’ - പി.എന്‍.മോഹനന്‍

 ‘സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍മാരൊക്കെ തൊഴിലാളി എന്ന നിര്‍വചനത്തില്‍ വരും. പക്ഷെ ഐ.ടി. മേഖലയില്‍ കണക്കിലെടുക്കുന്നത് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്ന നിയമന ഉത്തരവാണ്. രണ്ടോ മൂന്നോ മാസത്തെ ശമ്പളം നല്‍കി കാരണം കാണിക്കാതെ പിരിച്ചുവിടാന്‍ കഴിയുന്ന വിധമാണ് പലപ്പോഴും ഐ.ടി.കമ്പനികള്‍ നിയമന ഉത്തരവ് നല്‍കുന്നത്. ഇത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഐ.ടി. മേഖലയിലുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വ്യവസായ തര്‍ക്ക പരിഹാര നിയമം പര്യാപ്തമല്ല. മാനേജിരിയല്‍ കാറ്റഗറിയില് വരുന്നവരും നിയമത്തിന്റെ പരിധിയില് വരുന്ന രീതിയിലുള്ള നിയമമാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്.’ -തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴില്‍ നിയമത്തില്‍ വിദഗ്ധനായ കേരള ഹൈക്കോടതി അഭിഭാഷകന്‍ പി.എന്‍.മോഹനന്‍ മാതൃഭൂമി ലേഖകന്‍ വി.എസ്.സിജുവുമായി സംസാരിക്കുന്നു.

എ.ഐ ജോലികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ബൗദ്ധികമായ ജോലികളെ -ഡോ.സജി ഗോപിനാഥ്

എ.ഐ ജോലികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ബൗദ്ധികമായ ജോലികളെയാണെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്. എ.ഐ ചര്‍ച്ചകള്‍ ഇപ്പോഴാണ് സജീവമാകുന്നതെങ്കിലും വര്‍ഷങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. ഓട്ടോ മൊബൈല്‍ പ്ലാന്റ്, ഫാക്ടറി, റോബോട്ടിക്‌സ് മേഖലകളെല്ലാം ഇവയ്ക്ക് തെളിവാണെന്നും അദ്ദേഹം പറയുന്നു