വഖഫ് നിയമ ഭേദഗതി സാമൂഹ്യ വിഷയം; ഭരണഘടനയും നിയമസംവിധാനവുമാകണം അന്തിമം- ഫാദർ തോമസ് തറയിൽ
'വഖഫ് ഭൂമിയുമായി എന്തെങ്കിലും തർക്കം വന്നാൽ വഖഫ് ട്രൈബ്യൂണലാണ് പരിഹരിക്കേണ്ടതെന്നും അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പറയുന്നത് ഈ ജനാധിപത്യ രാജ്യത്ത് ശരിയല്ല. ഇവിടത്തെ ഒരു സിവിൽ കോടതികളിലും അത് ചോദ്യം ചെയ്യാൻ പറ്റില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. ഇതൊരു സാമൂഹ്യ വിഷയമാണ്. അതുകൊണ്ട് എല്ലാ പാർട്ടികളും ഈ വിഷയത്തെ ആഴത്തിൽ പഠിക്കണം. വഖഫ് നിയമത്തെ മുഴുവനായി ഭേദഗതി ചെയ്യണമെന്ന് പറയുന്നില്ല. മതപരമായ കാര്യങ്ങളിൽ നമ്മളാരും ഇടപെടുന്നില്ല. ഈ ജനാധിപത്യ രാജ്യത്ത് ഇന്ത്യൻ ഭരണഘടനയും നിയമസംവിധാനവുമാണ് അന്തിമമാകേണ്ടത്. അല്ലാതെ ഏതെങ്കിലുമൊരു മതത്തിന്റെ സംവിധാനമല്ല. സഭ എപ്പോഴും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പമായിരിക്കും', ഫാദർ തോമസ് തറയിൽ വ്യക്തമാക്കി.
Inshort: Father Thomas Tharayil urges MPs to support amendments to the Waqf Act, citing concerns over land rights and the Act`s potential impact on democratic principles.
Content Highlights: Father Thomas Tharayil urges MPs to support amendments to the Waqf Act
Published: 01 Apr 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented