ഇന്ത്യയിൽ പലയിടങ്ങളിലും വെങ്കലത്തിലും പഞ്ചലോഹത്തിലും വിഗ്രഹങ്ങൾ നിര്മ്മിക്കുന്നവരെ കാണാം. എങ്കിലും തമിഴ്‌നാട്ടിലെ സ്വാമിമലയിലെ വെങ്കലവിഗ്രഹങ്ങൾക്ക് മാത്രമാണ് ഭൗമസൂചികാപദവി (ജി.ഐ.ടാഗ്) ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവിടെയുള്ള പണിശാലകളിൽ രൂപംകൊള്ളുന്ന പ്രതിമകൾക്ക് ആവശ്യക്കാരേറെ. സ്വാമിമലയിലും പരിസരങ്ങളിലുമായി ആയിരത്തോളം യൂണിറ്റുകൾ വിഗ്രഹനിർമ്മാണത്തിൽ സജീവമാണ്. വലിയൊരു വ്യവസായമായി അത് മാറിയിരിക്കുന്നു. കുംബകോണത്തെ ചുറ്റിപ്പറ്റിയാണ് സ്വാമിമലയിലെ ശില്പികളുടെ ജീവിതം മുന്നോട്ടുപോകുന്നത്. വിഗ്രഹനിർമ്മാണത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന സ്വാമിമലൈ മാങ്കുടി സ്വദേശി സെന്തിൽ മുരുകൻ.

To advertise here,