കൊച്ചി: വഖഫ് സ്വത്തുക്കൾ രജിസ്റ്റർചെയ്യുന്ന ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി ചേർത്തതിന് കാരണം ചോദിച്ച് കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. അഞ്ചുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. എന്നാൽ, 16-ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിനുശേഷമേ മറുപടി നൽകൂവെന്ന് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി.
വഖഫ് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം മറുപടി നൽകുമെന്നാണ് വിവരം. ഫാറൂഖ് കോളേജ് മുതവല്ലിയായ ഭൂമി വഖഫ് ബോർഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദിൽ ചേർത്തത്. മുനമ്പത്തെ 404 ഏക്കർ തർക്കഭൂമി ഉമീദിൽ ചേർത്തതിനെതിരേ കേന്ദ്രസർക്കാരിന് പരാതിലഭിച്ചിരുന്നു. കഴിഞ്ഞമാസമാണ് വഖഫ് ബോർഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർചെയ്തത്.
Content Highlights: Central government issues notice to Kerala Waqf Board regarding Munambam land registration on the Umeed portal.
Published: 13 Jun 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented