ഇടുക്കി: മാതൃഭൂമി ന്യൂസ് വാര്‍ത്ത തുണയാകുന്നു. ഒറ്റമുറി വീട്ടില്‍ നാല് പെണ്‍മക്കളുമായി ദുരിത ജീവിതം നയിച്ച കട്ടപ്പനയിലെ മോന്‍സിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉറപ്പ് നല്‍കി. കട്ടപ്പന സ്വദേശി ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള വാടക വീടും എടുത്ത് നല്‍കി.

To advertise here,

മാതൃഭൂമി വാര്‍ത്ത വന്നതിനു ശേഷം നിരവധി പേര്‍ സഹായ വാഗ്ദാനവുമായി എത്തിരുന്നു. വീടിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു എങ്കിലും ഇവര്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലാതിരുന്നതു മൂലം വീട് ലഭിച്ചില്ല. പെയ്ന്റിങ് തൊഴിലാളിയായ മോന്‍സിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതോടെ കുടുംബത്തിന്റെ വരുമാനം നിലക്കുകയായിരുന്നു.