
കൊച്ചി: അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിലേക്ക് അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയും ഭാര്യ സുൽഫത്തുമെത്തി. വെണ്ണലയിലെ അംബേദ്കർ റോഡിലെ കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിലിലേക്ക് കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില സ്നേഹപൂർവം സ്വാഗതം ചെയ്തു.
കഴിഞ്ഞയാഴ്ച വീടിന്റെ ഗൃഹപ്രവേശം നടന്ന സമയത്ത് മമ്മുക്ക നാട്ടിലില്ലായിരുന്നു. ഹനീഫയുടെ മക്കളായ സഫയ്ക്കും മർവയ്ക്കുമൊപ്പം വീട് ചുറ്റിനടന്ന് കണ്ട മമ്മൂട്ടി, അവരുടെ പഠനം ഉൾപ്പെടെയുള്ള വിശേഷങ്ങളും ചോദിച്ചറിഞ്ഞു. മുകളിലെ നിലയിലെ ഹനീഫയുടെ ചിത്രങ്ങൾ കണ്ട് ഇത്തിരി നേരം മമ്മൂട്ടി മൗനമായി നിന്നു.
മരണത്തിന് കുറച്ചുദിവസം മുൻപ് ദുബായിയിലെ ഷൂട്ടിങ്ങിന് പോകേണ്ടെന്ന് പറഞ്ഞിട്ടും രോഗം വകവെക്കാതെ ഹനീഫ അവിടെ പോയ കാര്യവും മറ്റും മമ്മൂട്ടി ഓർത്തെടുത്തു. തനിക്ക് പ്രിയപ്പെട്ട കട്ടൻചായയും സ്നാക്സും കഴിച്ച്, മറ്റൊരു ദിവസം ഊണുകഴിക്കാൻ വരാമെന്ന് വാക്കും നൽകിയാണ് മമ്മൂട്ടിയും സുൽഫത്തും യാത്രപറഞ്ഞത്.
ഹനീഫയുടെ വേർപാടിന് ശേഷം 16 വർഷങ്ങൾ കഴിഞ്ഞാണ് കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.
Content Highlights: Mammootty and his wife Sulfath visited Cochin Haneefa's new residence in Vennala. The visit honored the memory of the late actor 16 years after his passing. Mammootty spent time with Haneefa's children and reminisced about their professional bond. The actor paid tribute to Haneefa's portrait during his visit
Published: 02 Aug 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented