
കൊച്ചി വെണ്ണലയിൽ പുതുതായി പണികഴിപ്പിച്ച കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി കഴിഞ്ഞ ദിവസം ഗൃഹപ്രവേശം കഴിഞ്ഞ വീട്ടിലെത്തിയത്. കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു.
ഹനീഫയുടെ മരണശേഷം കഴിഞ്ഞ 16 വർഷമായി കുടുംബം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വെണ്ണലയിലെ അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ എന്ന പേരിലുള്ള വീട്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമകളുള്ളതാവണം വീടിന്റെ പേര് എന്നത് ഹനീഫയുടെ ആഗ്രഹമായിരുന്നു.
ഹനീഫ മരിക്കുമ്പോൾ കുട്ടികൾക്ക് നാലുവയസ്സായിരുന്നു. 16 വർഷം കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു ഹനീഫയുടെ ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മർവയും താമസിച്ചിരുന്നത്. ഹനീഫയുടെ മരണസമയത്ത് കുട്ടികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ സ്വത്തുക്കൾ നിയമക്കുരുക്കിലായിരുന്നു.
മമ്മൂട്ടിയും ഹനീഫയും തമ്മിലെ ബന്ധത്തെക്കുറിച്ച് നേരത്തെ നടൻ മുകേഷ് തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിക്ക് ഹനീഫയോടും തിരിച്ചും ആഴത്തിലുള്ള സ്‌നേഹമായിരുന്നുവെന്ന് മുകേഷ് പറഞ്ഞത്.
ഹനീഫയുടെ വേർപാടിൽ മമ്മൂട്ടി ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞതായി മുകേഷ് അന്ന് വെളിപ്പെടുത്തി. 2010 ഫെബ്രുവരിയിൽ 59-ാം വയസ്സിലാണ് കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിൻ ഹനീഫ അന്തരിച്ചത്.
Content Highlights: Mammootty visits Cochin Haneefa's newly constructed home in Vennala. The family moved into their own home after 16 years of living in rented accommodation. The house is named 'Cochin Haneefas A.B. Manzil' in honor of his father. Highlights the enduring bond between Mammootty and the late actor Cochin Haneefa. Cochin Haneefa passed away in 2010 due to liver-related ailments.
Published: 01 Aug 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented