ലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ ശേഷം കഴിഞ്ഞ 16 വർഷമായി വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

To advertise here,

വെണ്ണലയിലെ അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ എന്ന പേരിലുള്ള വീട്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമകളുള്ളതാവണം വീടിന്റെ പേര് എന്നത് ഹനീഫയുടെ ആഗ്രഹമായിരുന്നു.

അഞ്ച് ബെഡ്‌റൂമുൾപ്പെടുന്നതാണ് മൂന്നുനിലവീട്. ഹനീഫയുടെ ഓർമകൾ നിലനിർത്തിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ലഭിച്ച അംഗീകാരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കൊച്ചിൻ ഹനീഫയുടെ ഇരട്ടക്കുട്ടികളായ സഫയും മർവയുമാണ് രൂപകൽപന. ഹനീഫ മരിക്കുമ്പോൾ കുട്ടികൾക്ക് നാലുവയസ്സായിരുന്നു. 16 വർഷം കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു ഹനീഫയുടെ ഭാര്യ ഫാസിലയും രണ്ട് മക്കളും താമസിച്ചിരുന്നത്.

ഹനീഫയുടെ മരണസമയത്ത് കുട്ടികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ സ്വത്തുക്കൾ നിയമക്കുരുക്കിലായിരുന്നു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സെറ്റുകളിൽ ഓടിക്കാൻ നടൻ ദിലീപ് നിർദേശം നൽകിയിരുന്നു. ഇതിൽനിന്നുള്ള വരുമാനം കുടുംബത്തിന് 16 വർഷമായി ലഭിക്കുന്നുണ്ടായിരുന്നു.