വില്‍പനക്കരാര്‍ ലംഘിച്ചതിന് സംസ്ഥാന പോലീസ് മേധാവി ദര്‍വേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാന്‍ തിരുവനന്തപുരം സബ് കോടതി ഉത്തരവ്. എന്നാല്‍ താന്‍ നല്‍കിയ 30 ലക്ഷം രൂപ തിരികെ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് പരാതിക്കാരന്‍ ഉമര്‍ ഷെരിഫ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,

ഡി.ജി.പിയുടേയും ഭാര്യയുടേയും പക്കലുള്ള 10.8 സെന്റ് ഭൂമി വഴുതക്കാട് സ്വദേശിക്ക് വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ ഭൂമിയാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 30 ലക്ഷം ഡി.ജി.പി. മുന്‍കൂറായി വാങ്ങി. എന്നാല്‍, ഈ വസ്തു ബാങ്കില്‍ പണയത്തിലാണെന്ന കാര്യം പരിശോധനയില്‍ വ്യക്തമായി. 26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേല്‍ ബാങ്കില്‍ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാന്‍ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നും ഉമര്‍ഷെരീഫ് പറഞ്ഞു