ഇടിക്കൂട്ടിലും കരുത്ത് തെളിയിക്കുകയാണ് കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്. കൊയിലാണ്ടി അരിക്കുളം കുരുടിമുക്കില്‍ ലഹരിക്കെതിരേ ഫിറ്റ്‌നസ് തായുടെ നേതൃത്വത്തില്‍ നടന്ന പ്രോബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലാണ് കളക്ടര്‍ റിങ്ങിലേറിയത്. ശരത് രവിയുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവില്‍ കളക്ടര്‍ ജയിച്ചു(4-3).

To advertise here,

ഉത്തര്‍പ്രദേശ് സ്വദേശിയായ സ്‌നേഹില്‍ കുമാര്‍ സിങ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരിക്കെയാണ് കോഴിക്കോട് കളക്ടര്‍ ചുമതലയേല്‍ക്കുന്നത്. എറണാകുളം മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ 100 ദിവസത്തിനകം സുരക്ഷിതമായി പൊളിച്ചുനീക്കിയതോടെ ശ്രദ്ധാകേന്ദ്രമായി. എ. ഗീതയ്ക്ക് പകരക്കാരനായാണ് 2023 ഒക്ടോബറില്‍ സ്‌നേഹില്‍ കോഴിക്കോട് കളക്ടറായി ചുമതലയേല്‍ക്കുന്നത്.