തിരുവനന്തപുരം: ശരീരം തടവറയിലാണെങ്കിലും വായനയിലൂടെ അവര്‍ സഞ്ചരിക്കുകയാണ് പ്രതീക്ഷയുടെ ഇടനാഴികള്‍ തേടി. കേരളത്തിലെ ജയിലുകളില്‍ വായനയുടെ പുതുവഴി തേടുന്ന തടവുപുള്ളികളുടെ എണ്ണം ഏറെയാണ്. ജയിലുകളില്‍ തടവുകാര്‍ക്ക് വായിക്കാനായി പുസ്തകങ്ങളുമായി ലൈബ്രറികളും സജ്ജമാണ്. കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ.കെ.എസ് ബിജുവാണ് ജയിലുകളിലെ പുസ്തകശാലകളെക്കുറിച്ച് പഠനം നടത്തിയത്. വായനയിലൂടെ തടവുപുള്ളികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായും ചെയ്തുപോയ കുറ്റകൃത്യങ്ങളില്‍ പലര്‍ക്കും മാനസാന്തരം സംഭവിച്ചിട്ടുള്ളതായും അദ്ദേഹം പറയുന്നു.

To advertise here,

പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍, വനിതാജയിലുകള്‍, തുറന്ന ജയിലുകളായ നെട്ടുകാല്‍ത്തേരി, ചീമേനി എന്നിവിടങ്ങളില്‍ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തടവുകാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ ലൈബ്രറികളുടെ മേല്‍നോട്ടച്ചുമതലയ്ക്കായി വെല്‍ഫെയര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന തരത്തിലുള്ള പുസ്തകങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളോടാണ് ഭൂരിഭാഗം പേരും വായനയ്ക്കായി തിരഞ്ഞെടുക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രം പതിനയ്യായ്യിരത്തിലധികം പുസ്തകങ്ങളാണുള്ളത്.

Inshorts | Kerala prisons are using libraries to improve inmates` mental health. A study shows reading helps rehabilitation and remorse.