പാലക്കാട്‌ കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നും അല്ലെങ്കിൽ രഹസ്യമാക്കിവെക്കേണ്ട ആവശ്യമില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വി.എസ് അച്യുതാനന്ദൻ, എംപി വീരേന്ദ്രകുമാർ തുടങ്ങി നമ്മൾ ഓരോരുത്തരുടെയും സമരത്തിന്റെ ഭാ​ഗമായി പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റ് അടച്ചുപൂട്ടിയതാണ്. അവിടെയാണ് ദശലക്ഷകണക്കിന് ലിറ്റർ വെള്ളം ആവശ്യമുള്ള ഈ പ്ലാന്റ് തുടങ്ങുന്നത്. ജല അതോറിറ്റി കൊടുക്കുമെന്ന് പറഞ്ഞാൽ അവർ വീട്ടിൽ നിന്ന് എടുത്താണോ കൊടുക്കുന്നത്? അവിടെയുള്ള സാധാരണക്കാർക്ക് വെള്ളം കൊടുക്കുക എന്നതാണ് ജന അതോറിറ്റി പണി. അതുവരെ പരാജയപ്പെട്ടിരിക്കുകയാണ്. മലമ്പുഴ ഡാമിൽ ആവശ്യത്തിനുള്ള വെള്ളമില്ല. പിന്നെങ്ങനെയാണ് ജലഅതോറിറ്റി ഈ കമ്പിനിക്ക് വെള്ളം കൊടുക്കുക? ഇത് ഭൂ​ഗർഭജലം ഊറ്റിയെടുക്കാൻ വേണ്ടിയുള്ള പദ്ധതിയാണ്. ജലക്ഷാമം ഉണ്ടാവുമെന്ന് ആദ്യദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. ഈ കമ്പിനിക്ക് മാത്രം കൊടുക്കാനായി ​ഗൂഢാലോചന നടന്നിരുന്നു. ഇടപാട് സുതാര്യമല്ല, അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,