
തിരുവനന്തപുരം: പാലക്കാട് ഏലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോടതി വിധിയിൽ സർക്കാരിനെ ഒരിടത്തും കുറ്റപ്പെടുത്തിയിട്ടില്ലെന്നും സാങ്കേതികമായ കാരണങ്ങളാലാണ് നിലവിലെ അനുമതി നിഷേധിക്കപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറി കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേർന്നാണ് എന്നായിരുന്നു വാദമെങ്കിലും അത് അഞ്ച് കിലോമീറ്റർ മാറി എലപ്പുള്ളി പഞ്ചായത്തിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ വിധി പുതിയ അപേക്ഷകൾ പരിഗണിക്കുന്നതിന് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പുതിയ അപേക്ഷ പരിഗണിക്കുന്നതിനെ കോടതി വിലക്കിയിട്ടില്ല.
സർക്കാർ ഈ വിഷയത്തിൽ അനാവശ്യ ധൃതി കാണിച്ചുവെന്നും വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം ദുരുപയോഗം ചെയ്തുവെന്നുമുള്ള ആരോപണങ്ങൾ കോടതി വിധിയിലൂടെ പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കോടതി വിധിയിലോ റിട്ട് ഹർജിയിലോ അത്തരം പരാമർശങ്ങൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രൂവറി ആരംഭിക്കുന്നതിനായുള്ള അപേക്ഷ കമ്പനി നേരിട്ട് സർക്കാരിനല്ല നൽകിയത്. 2023 നവംബർ 30ന് എക്സൈസ് കമ്മീഷണർക്കാണ് അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിശോധിച്ച എക്സൈസ് കമ്മീഷണർ പദ്ധതിക്ക് പ്രാഥമിക അനുമതി നൽകാനുള്ള ശുപാർശയോടെയാണ് സർക്കാരിലേക്ക് കൈമാറിയതെന്നും മന്ത്രി വിശദീകരിച്ചു. സർക്കാർ നയത്തിനനുസരിച്ച് വന്ന ഒരു അപേക്ഷ എന്നതിനപ്പുറം ഇതിൽ മറ്റ് അസ്വാഭാവികതകൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kerala Minister MB Rajesh clarifies Palakkad brewery High Court verdict is a technical issue, not a setback. Learn why and what`s next for the project.
Published: 19 Dec 2025, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented