തിരുവനന്തപുരം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്‌നവുമില്ലെന്നും മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥ മാത്രമാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.നിയമസഭയില്‍ താന്‍ പറഞ്ഞതിലെവിടെയും മന്ത്രിക്കെതിരെ വിമര്‍ശനമില്ലെന്നും അദ്ദേഹം പറഞ്ഞു

To advertise here,

തന്റെ മണ്ഡലത്തില്‍ താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായും  സമയബന്ധിതമായി കരാറില്‍ ഏര്‍പ്പെടാതെ ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടൂറിസം വകുപ്പ് കരാര്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും 
കഴിഞ്ഞദിവസം അദ്ദേഹം ആരോപിച്ചിരുന്നു. വകുപ്പ് മന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രി ഇതിന് മറുപടി പറയാതെ കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ടു പോകുമെന്നാണ് നിയമസഭയെ അറിയിച്ചത്.