To advertise here,

ലോകത്ത് കമ്യൂണിസ്റ്റ് ഇടതു ശക്തികളുടെ മുന്നേറ്റവും പ്രകടനങ്ങളും ശരിയായ രീതിയില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നില്ല. മുതലാളിത്തത്തിന്റെ മുന്നേറ്റവും അതിന്റെ ഭാഗമായ പ്രതിസന്ധിയും അവതരിപ്പിക്കുന്നതിന് കൂടുതല്‍ വിശദമായ പഠനവും വിവരങ്ങളും എല്ലാവരിലും എത്തിക്കുന്നതിന് സാധിക്കേണ്ടതുണ്ട്. ലോകത്ത് രൂപപ്പെട്ടുവന്ന സാമ്രാജ്യത്വ വിരുദ്ധ- ഇടത് ഇടപെടലുകളെ ലോകത്തിന്റെ മുന്നില്‍ എത്തിക്കുന്നതിന് പ്രത്യേകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട് എന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. ഇടതുബദലുകള്‍ ശക്തിപ്പെടുന്ന ലോക സാഹചര്യത്തില്‍ ഇതെല്ലാം എടുത്ത് പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രത്തിലും സംസ്‌കാരത്തിലും വിഷം കലര്‍ത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് വര്‍ഗീയവും വംശീയവുമായ ധ്രുവീകരണം സൃഷ്ടിക്കുന്നതിനായി അവര്‍ ഉപയോഗിക്കുന്ന ഉത്തരാധുനികതയും സ്വത്വ രാഷ്ട്രീയവും സര്‍വകലാശാലകളിലുള്‍പ്പെടെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന കാവിവത്ക്കരണ പ്രക്രിയയും ഫലപ്രദമായി പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള വിശാലമായ മുന്നണി സാംസ്‌കാരിക മേഖലയില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഫലപ്രദമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകേണ്ടതുണ്ട്. കാവിവല്‍ക്കരണത്തെ ചെറുക്കന്‍ വിശാല സഖ്യം അനിവാര്യമാണ്- എം വി ഗോവിന്ദന്‍ പറഞ്ഞു.