'രണ്ടര കോടി രൂപ ശേഖരിച്ചത് മെമ്പർമാരുടെ വീടുകളിൽനിന്ന്;പാർട്ടി ചരിത്രത്തിലെ നാഴികകല്ലായി ഈ സമ്മേളനം'
'പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെയും പിന്തിരിപ്പന്മാരുടെ ഒരു മുന്നണി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും പാർട്ടിക്കും എതിരായി രൂപപ്പെട്ടുവരികയാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയുമെല്ലാം അതിൽ ചേർന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഎമ്മാണെന്ന് പ്രഖ്യാപിച്ച് നടക്കുന്ന പ്രചരണകോലഹലങ്ങളെയാകെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ പിന്തുണയോടെ രണ്ടാംഘട്ടം അധികാരത്തിലേറിയത് പോലെ 2026 മെയിൽ നടക്കാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാഗമായും അതിനുമുൻപ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായും മുന്നേറ്റം സൃഷ്ടിക്കാനാവണം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിച്ച് മുന്നോട്ട് പോവാനാവണം. അതിനു സാധിക്കുന്ന സംഘടനാരീതിയിലുള്ള കരുത്ത് നേടിയെടുക്കാൻ കഴിയും. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെതിരായും ജനങ്ങൾക്കെതിരായും പ്രഖ്യാപിച്ച സാമ്പത്തിക പ്രതിരോധ യുദ്ധവും നമുക്ക് നേരിടാൻ പറ്റണം. അതിന് കേരളത്തിന്റെ കഴിവിനെ പരമാവധി ഉപയോഗിക്കണം', എം.വി ഗോവിന്ദൻ പറഞ്ഞു.
Content Highlights: CPM Kollam Conference: Key Decisions & Future Plans
Published: 09 Mar 2025, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented