കൊല്ലം: ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐ.യുടേയും തടങ്കൽപാളയത്തിലാണ് മുസ്ലിം ലീഗെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്. ഇടതുപക്ഷജനാധിപത്യ മുന്നണി ഇല്ലെങ്കിൽ കേരളം ഈ രീതിയിൽ മുന്നോട്ട് പോവില്ലെന്നും സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെ എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയിലെ തീവ്രവലതുപക്ഷമാണ് നരേന്ദ്രമോദി. ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്ത് നടക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി ഫാസിസ്റ്റ് പ്രവണതയുള്ള ഭരണസംവിധാനമാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കവും ഫെഡറല്‍ സംവിധാനവും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഇവർ.
നമുക്ക് ബി.ജെ.പി.യെ തോല്‍പ്പിക്കാമെന്ന് വ്യക്തമായി ചൂണ്ടിക്കാണിച്ച പാര്‍ട്ടിയാണ് സി.പി.എം. ഓരോ സംസ്ഥാനത്തേയും ഓരോ യൂണിറ്റായി കണക്കാക്കി വളരെ ഫലപ്രദമായി ബി.ജെ.പി. വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചാല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താനാകുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. അതിനെ അടിസ്ഥാനമാക്കിയുള്ള നിലപാട് ഇന്ത്യ യില്‍ ആരംഭിച്ചു. അങ്ങിനെയാണ് ഇന്ത്യ സംഖ്യം രൂപീകരണത്തിലേക്ക് നയിച്ചത്.
ഇതിന് തുടർച്ചയായി വന്ന പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യത്തിന് രണ്ട് ശതമാനം വോട്ടിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. 38 സീറ്റുകൾ കൂടെ ലഭിച്ചിരുന്നെങ്കിൽ ചിത്രം മാറി വന്നേനെ. പക്ഷേ, കോൺഗ്രസ് ഫലപ്രദമായ നിലയിൽ ബി.ജെ.പി.യെ തകർക്കണമെന്ന നിലപാടുമായി മുന്നോട്ട് വന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും അവരുടെ നയം ഇതുതന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി.ക്ക് ബദലാണ് കോൺഗ്രസ് എന്ന് നമുക്ക് പറയാൻ സാധിക്കാതെ വരുന്നത്.
കേരളത്തിലേക്ക് വരുമ്പോഴും ഇവിടെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വ്യത്യസ്തമായി എല്ലാ പിന്തിരിപ്പൻ ശക്തികളുടേയും ശത്രു സി.പി.എം. ആണ്. ശത്രു ആരാണെന്ന ചോദ്യത്തിന് കോൺഗ്രസും ബി.ജെ.പി.യും പറയുന്ന ഉത്തരം സി.പി.എം എന്നാണ്. ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐ.യ്ക്കും ഇതേ ഉത്തരം തന്നെയാണ്. ആർ.എസ്.എസ്സിന്റെയും സംഘപരിവാറിന്റേയും ഏറ്റവും വലിയ ശത്രു സി.പി.എം. തന്നെയാണ്. ഇവർ തമ്മിലുള്ള അന്തർധാര കേരളത്തിൽ നിലനിൽക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐ.യുടേയും തടങ്കൽപാളയത്തിലാണ് ഇന്ന് മുസ്ലിം ലീഗ്. അതിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്. ഈ പിന്തിരപ്പന്മാരെല്ലാം ഒരുഭാഗത്ത് യോജിക്കുകയാണ്. ആർ.എസ്.എസ്സിനെ സ്വാധീനിക്കാൻ സാധിക്കുന്ന മേഖലയിൽ അവരുമായി ചേരുകയാണ്. ക്രിസ്ത്യൻ ജനവിഭാഗവും മുസ്ലിം വിഭാവും തമ്മിൽ സംഘർഷമുണ്ടാക്കാൻ കാസ ശ്രമിക്കുകയാണ്. ആർ.എസ്.എസ് ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: MV Govindan criticizes Congress, Muslim League, and BJP
Published: 09 Mar 2025, 07:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented