കോതമംഗലം: യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ആദരാഞ്ജലി അ‌ർപ്പിച്ച് ആയിരങ്ങൾ. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നിരവധി രംഗത്തെ പ്രമുഖരും പൊതുദർശനത്തിനെത്തി.

വ്യാഴാഴ്ച വൈകീട്ട് 5.21-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കബറടക്കസമാപന ശുശ്രൂഷകൾ ആരംഭിക്കും.

To advertise here,