
കൊച്ചി : പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം പള്ളിിയിൽ ഉണ്ടായ യാക്കോബായ-ഓർത്തഡോക്‌സ് സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഏബ്രഹാമിനെ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ചു. വൈദികൻ ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സന്ദർശനം. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈദികർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: Catholicos Baselios Marthoma Mathews III visited Fr. Ebin Abraham., The priest was injured during clashes at Piravom St. John's Bethlehem Church., The visit took place at MOSC Medical College Hospital, Kolenchery., Key church officials accompanied the Catholicos during the visit.
Published: 11 Aug 2026, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented