
കോട്ടയം: ഗീവർഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം.
അതേസമയം, നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാർ ബർണബാസ് രാജിവെച്ചു. 15 വർഷത്തോളം ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വാങ്ങാതെ ജോലി ചെയ്തതിൽ സംതൃപ്തനാണെന്ന് രാജികത്തിൽ പറയുന്നു. ഗീവർഗീസ് മാർ കുറിലോസിന്റെ പുനർനിയമനവും മാർ ബർണബാസിന്റെ രാജിയും യാക്കോബായ സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നും വിവരങ്ങളുണ്ട്.
2023ൽ ഗീവർഗീസ് മാർ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞിരുന്നു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ പുരോഹിതനാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
വളരെ ആലോചിച്ച് പ്രാർത്ഥിച്ചെടുത്ത തീരുമാനമാണെന്നും അധികാരങ്ങൾക്ക് നമ്മളെ സ്വാധീനിക്കാനുള്ള സാധ്യതകളുണ്ടെന്നും ആ പ്രലോഭനങ്ങളിൽ നിന്നൊഴിഞ്ഞുനിൽക്കണമെന്നുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. കുറച്ചുകൂടി നല്ല മനുഷ്യനാകുകയെന്നതാണ് താൻ സ്ഥാനത്യാഗത്തിലൂടെ മുന്നിൽ കാണുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Geevarghese Mar coorilos is reappointed as the Metropolitan of Niranam Diocese
Published: 18 May 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented