മരുഭൂമിയിൽ നിന്നും മലയാളനാടിന്റെ മഴത്തണുപ്പിലേക്ക് വിരുന്നുവന്ന ഒരാളെ പരിചയപ്പെടാം. പത്തനംതിട്ട സ്വദേശി ചിക്കു സ്വന്തം ഫാമിലേക്ക് കൊണ്ടുവന്ന വെള്ളനിറമുള്ള ഒട്ടകമാണ് കക്ഷി. ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ നമ്മുടെ കാലാവസ്ഥയോട് ഇണങ്ങിക്കഴിഞ്ഞു ഈ അതിഥി.

To advertise here,

ആറരയടി പൊക്കവും ഒന്നര വയസ് പ്രായവുമുണ്ട് ഇവന്. കേരളത്തിലെത്തി അധികനാളായില്ലെങ്കിലും മലയാളമൊക്കെ മനസിലായിത്തുടങ്ങിയിട്ടുണ്ട്. മഴപെയ്യാത്ത നാട്ടിലെ കാലാവസ്ഥയിൽനിന്നും വേനൽമഴ തിമിർത്ത് പെയ്യുന്ന നാട്ടിലെത്തിയതോടെ ഇടയ്ക്ക് കുളിയുമുണ്ട്. പക്ഷേ ഭക്ഷണമെനുവിൽ മാത്രം മാറ്റമില്ല.

ആറ് കിലോ ഓട്സും ഒരു കിലോ ചോളപ്പൊടിയും ദിവസവും കഴിക്കും. ഇടവേളകളിൽ ഉണങ്ങിയ പ്ലാവില, വേപ്പില എന്നിവയും. വെള്ളമാണെങ്കിൽ പതിനാറ് ലിറ്റർ വരെ. കുതിരകളും എമുവുമൊക്കെയുള്ള ഫാമിലാണ് എത്തിയതെങ്കിലും സിനിമയോട് വല്ലാത്ത കമ്പമുണ്ട്. ഇവിടെ എത്തിയശേഷംഒരു തമിഴ് സിനിമയിലും മുഖം കാണിച്ചു.