എടവണ്ണ: ഗൾഫ് രാജ്യങ്ങളിലെ ഒട്ടകപ്പാൽ മാഹാത്മ്യം വിളമ്പുന്ന പ്രവാസികളെ നമ്മൾ എമ്പാടും കണ്ടിട്ടുണ്ട്. ഒട്ടകപ്പാൽ അറബികൾക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. ആവശ്യമുള്ള മലയാളികൾക്ക് അത് ഇവിടെയും ഇപ്പോൾ ഇഷ്ടംപോലെ കിട്ടുന്നുണ്ട്.
അമുൽ ഒട്ടകപ്പാൽ വിപണിയിലിറക്കിയിട്ട് ആറുവർഷത്തിലേറെയായെങ്കിലും പലർക്കും അറിയില്ല. അത്യാവശ്യക്കാർ ഓൺലൈനിൽ വാങ്ങുന്ന സാഹചര്യമാണിപ്പോഴുമെന്നും എടവണ്ണ ബസ്സ്റ്റാൻഡിലെ കടയിലെ വ്യാപാരികളായ അബ്ദുൽമജീദും അബ്ദുൽഹക്കീമും പറയുന്നു.
ജില്ലയിൽ അമുലിന്റെ ഉത്പന്നങ്ങളുൾപ്പെടെ വിപണിയിലെത്തിക്കുന്ന ഏജൻസികളാണ് ഒട്ടകപ്പാൽ കടയിലിറക്കാൻ തുടങ്ങിയതെന്ന് എടവണ്ണയിലെ വ്യാപാരികൾ പറഞ്ഞു. ഇപ്പോൾ ഇതിന് ആവശ്യക്കാരേറെയില്ല. അതുകൊണ്ടാണ് കടയ്ക്കുമുൻപിൽ ബോർഡ് വെച്ചത്. അമുലിന്റെ 200 മില്ലിലിറ്റർ ഒട്ടകപ്പാൽ കുപ്പിക്ക് 25 രൂപയാണ് വില.
ശീതീകരണയിൽ ആറുമാസംവരെ സൂക്ഷിക്കാനാകുമെന്നും കുപ്പി പൊട്ടിച്ചശേഷം സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. ഗുജറാത്തിലെ കച്ച് മേഖലയിൽ ഒട്ടകം മേയ്ക്കുന്നവരിൽനിന്നാണ് പാൽ സംഭരിക്കുന്നതെന്ന് അമുലിന്റെ വിവരണങ്ങളിൽ കാണുന്നു. ഒട്ടകപ്പാൽപ്പൊടിയായും ഓൺലൈനിൽ യഥേഷ്ടമുണ്ട്.
ഒട്ടകപ്പാലിന്റെ വലിയ സവിശേഷതകളാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ലാക്ടോസ് കുറവാണ്. പശുവിൻ പാലിനേക്കാൾ കൊഴുപ്പുകുറവും പോഷകമൂല്യം കൂടുതലാണെന്നും പ്രതിരോധശേഷി കൂട്ടുമെന്നും പറയുന്നു. ഒട്ടകപ്പാൽ ചേർന്ന ഉത്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പല രാജ്യത്തും.
Content Highlights: Discover the benefits of camel milk, now available for purchase. Enjoy its unique nutritional value and long shelf life.
Published: 27 Dec 2025, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented