
താഴ്‌വരകടന്ന് താരങ്ങളാവാൻ ഇതാ ഇരട്ടപ്പൂഞ്ഞക്കാരെത്തിയിരിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിൽ സൈന്യത്തോടൊപ്പം പങ്കെടുക്കും. ആളാരെന്നല്ലേ, ഒട്ടകം. വെറുമൊരു ഒട്ടകമല്ല, ബാക്‌ട്രിയൻ ഒട്ടകം. നിരനിരയായി പോകുന്ന ഇവയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രത്യേകതകൾ ഒരുപാടുള്ള ബാക്‌ട്രിയൻ ഒട്ടകങ്ങൾ ചർച്ചയായി.
ലഡാക്കിലെ നുബ്രവാലിയിൽനിന്ന് ആദ്യമായാണ് ഇവ കർത്തവ്യപഥിലെത്തുന്നത്. സൈന്യത്തിന്റെ റിമൗണ്ട് ആൻഡ് വെറ്ററിനറി കോർസ് വിഭാഗമാണ് പരേഡിൽ ഒട്ടകങ്ങളെ എത്തിക്കുന്നത്. സാധാരണ ഒട്ടകങ്ങൾക്ക് ഒരു പൂഞ്ഞയാണുള്ളത്. എന്നാൽ, ബാക്‌ട്രിയൻ ഒട്ടകങ്ങൾക്ക് രണ്ടു പൂഞ്ഞയുണ്ട്. ജലവും ഊർജവും ശേഖരിച്ചുവെക്കുന്ന കലകളാണ് പൂഞ്ഞകൾ.
മൈനസ് 30 മുതൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയിൽവരെ ബാക്‌ട്രിയൻ ഒട്ടകങ്ങൾക്ക് ജീവിക്കാനാവും. 200 കിലോഗ്രാമിലധികം ഭാരം വഹിക്കും. ഉയർന്നപ്രദേശങ്ങളിൽ സഞ്ചാരത്തിനും ചെറിയ ചരക്കുനീക്കത്തിനും ഇവയെ ഉപയോഗിച്ചുവരുന്നു. തണുപ്പിൽനിന്ന് രക്ഷനേടാൻ രോമകവചവും മരുഭൂമിക്കാറ്റിനെ പ്രതിരോധിക്കാൻ കണ്ണിലും മൂക്കിലും പ്രത്യേകം പീലികളും രോമങ്ങളും പ്രത്യേകതയാണ്. മധ്യേഷ്യയിലും മംഗോളിയയിലെ ഗോബി മരുഭൂമിയിലും ഇവയെ കാണാം. ഇതിനുപുറമേ ചൈനയിലും കസാഖ്സ്താനിലുമുണ്ട്.
ഇവയ്ക്കുപുറമേ സാൻസ്കകരി കുതിരകളും ഡ്രോൺ പരിശീലനം ലഭിച്ച പരുന്തുകളുമെല്ലാം ഇക്കുറി പരേഡിലെത്തുന്നുണ്ട്.
Content Highlights: Discover the unique Bactrian camels making their debut at the Republic Day parade in Delhi. Learn about their dual humps, incredible resilience, and more
Published: 22 Jan 2026, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented