റിയാദ്: റിയാദ് മേഖലയിലെ റോഡിൽ വഴിതെറ്റിയ ഒട്ടകങ്ങളിൽ കാർ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നുപേരും സഹോദരങ്ങളാണ്. ഈ മാസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ടാമത്തെ അപകടമാണിത്.
സെനം അൽ റുഐദ റോഡിൽ രാത്രിയിലായിരുന്നു അപകടം. ഡ്രൈവറും രണ്ട് സഹോദരിമാരും കാറിൽ സഞ്ചരിക്കവേ മൂന്ന് ഒട്ടകങ്ങൾ പെട്ടെന്ന് കാറിന് മുന്നിൽ പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൊണ്ടിരുന്ന വാഹനം നിർത്താൻ കഴിയാതെ ഒട്ടകത്തിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പൊട്ടലുണ്ടായതിനെ തുടർന്ന് ഡ്രൈവറായ യുവാവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
Content Highlights: Vehicle hit camel, 3 injured in Saudi Arabia
Published: 24 Jul 2024, 11:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented