റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ മൂന്നര വര്‍ഷത്തേക്ക് തടവിലിടാനൊരുങ്ങി റഷ്യ. നവാല്‍നിയുടെ മോചനത്തിനായി നിരവധി പേരാണ് തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്നത്.

To advertise here,

നാളുകളായി റഷ്യൻ തെരുവുകൾ പ്രതിഷേധങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. നവാൽനിയുടെ മോചനത്തിനായുള്ള മുദ്രാവാക്യങ്ങളാണ് എങ്ങും മുഴങ്ങുന്നത്. തലസ്ഥാന ന​ഗരമായ മോസ്കോയും സെന്റ് പീറ്റേഴ്സ്ബർ​​ഗുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യുദ്ധക്കളമാവുകയാണ്. കൊടിയ തണുപ്പിനേയും അതിജീവിച്ചാണ് യാക്കുഷ്കിലെ നവാൽനിയുടെ അനുയായികൾ പ്രക്ഷോഭത്തിനിറങ്ങുന്നത്. 

പ്രതിഷേധം കനത്ത പശ്ചാത്തലത്തിൽ  അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നവാല്‍നിയുടെ മോചനത്തിനായി രംഗത്ത് വന്നെങ്കിലും റഷ്യ നിലപാട് കടുപ്പിക്കുകയാണ്.