നേമം: വര്‍ധിപ്പിച്ച ഫീസ് താങ്ങാനാവാതെ സര്‍ക്കാര്‍ കാര്‍ഷിക കോളേജില്‍ നിന്ന് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും മുമ്പ് കോളേജിന്റെ മുമ്പില്‍ നിന്ന് അര്‍ജുന്‍ ഒരു വീഡിയോ ചിത്രീകരിച്ചു. തന്നെ പോലെ ഒരുപാടു പേര്‍ക്ക് ഈ ഫീസ് താങ്ങാവുന്നതിനുമപ്പുറമാണെന്നും ഫീസ് കുറയ്ക്കാന്നതിന് കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ചെയ്യണമെന്നും തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി അര്‍ജുന്‍ വാദിക്കുന്നു. ടിസി കൈയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അര്‍ജുന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

To advertise here,

സെമസ്റ്റിന് 10,000 രൂപ ഫീസ് എന്ന് വിജ്ഞാപനത്തില്‍ കണ്ടാണ് വിഎച്ചഎസ്ഇയ്ക്ക് അഗ്രികള്‍ച്ചറല്‍ മുഖ്യ വിഷയമായി പഠിച്ച അര്‍ജുന്‍ ബിരുദ കോഴ്‌സിന് ചേരാന്‍ അപേക്ഷ നല്‍കിയത്. വെള്ളായണി കാര്‍ഷിക കോളേജില്‍ പ്രവേശനവും കിട്ടിയപ്പോള്‍ വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ഇവിടെ എത്തി കോഴ്‌സിന് ചേര്‍ന്ന ശേഷമാണ് സെമസ്റ്റര്‍ ഫീസ് 50,000 രൂപയായി വര്‍ധിപ്പിച്ചത് അര്‍ജുന്‍ അറിയുന്നത്. ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായ തനിക്ക് ഈ ഫീസില്‍ എട്ടു സെമസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിഞ്ഞ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ അര്‍ജുന്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങി.