അന്ന് മമ്മൂക്ക പറഞ്ഞ വാക്കുകൾ രോഗശയ്യയിൽ തുണയായി- മണിയൻ പിള്ള രാജു
മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. 1976 ൽ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മണിയൻ പിള്ള രാജു അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ 400-ലധികം സിനിമകളുടെ ഭാഗമായി. സുധീർ കുമാർ എന്ന പേരിൽ സിനിമയിലെത്തി 'മണിയൻപിള്ള' എന്ന കഥാപാത്രത്തിന്റെ പേരിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച മണിയൻപിള്ള രാജു, തന്റെ ജീവിതത്തിലൂടെ മലയാള സിനിമയുടെ തന്നെ ചരിത്രമാണ് പങ്കുവെക്കുന്നത്
കോടമ്പാക്കത്തെ ചെറിയ ലോഡ്ജ് മുറികളിൽ നിന്ന് തുടങ്ങി നിന്ന് മോഹൻലാലും മമ്മൂട്ടിയും ശ്രീനിവാസനും പ്രിയദർശനുമൊത്തുള്ള അപൂർവ സൗഹൃദങ്ങൾ, 'അമ്മ' സംഘടനയുടെ രൂപീകരണം മുതൽ ഇന്നത്തെ മലയാള സിനിമ നേരിടുന്ന വെല്ലുവിളികൾ വരെയുള്ള സംഭവ വികാസങ്ങൾ,നിർമ്മാതാവെന്ന നിലയിലെ വിജയങ്ങളും നഷ്ടങ്ങളും, ക്യാൻസറിനെതിരായ അതിജീവന പോരാട്ടം, സോഷ്യൽ മീഡിയ കാലത്തെ വിവാദങ്ങൾ, കരവാൻ സംസ്കാരം, സിനിമാ സെറ്റുകളിലെ മാറിയ ബന്ധങ്ങൾ തുടങ്ങി അനുഭവങ്ങളുടെ വലിയൊരു ലോകമാണ് അദ്ദേഹം തുറന്നുവെക്കുന്നത്.
അരനൂറ്റാണ്ട് പിന്നിടുന്ന സിനിമാ യാത്രയെക്കുറിച്ചും ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളെക്കുറിച്ചും മലയാള സിനിമയുടെ ഇന്നലെയും ഇന്നും നാളെയും കുറിച്ചും മണിയൻപിള്ള രാജു മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സുതുറക്കുന്നു.
Content Highlights: Celebration of Maniyanpilla Raju's 50-year career in Malayalam film industry., Insights into the evolution of Malayalam cinema since 1976., Personal accounts of friendships with Mohanlal, Mammootty, and Sreenivasan., Reflections on the formation of AMMA and industry challenges., Triumphant battle against cancer and lessons learned.
Published: 10 Jul 2026, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented